വടക്കഞ്ചേരി: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചൂലിപ്പാടം കുന്നത്ത് വീട്ടിൽ കോതയുടെ മകൻ വിജയകുമാറിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂലിപ്പാടത്തിന് സമീപത്തെ തോടിനടുത്താണ് മൃതദേഹം കണ്ടത്. തോടിന്റെ അരികിൽ കിടന്നപ്പോൾ താഴേക്ക് വീണതാണെന്നാണ് കരുതുന്നത്. പാറയിൽ തലയടിച്ച് വീണതിനാൽ തലയ്ക്കേറ്റ പരിക്ക് മരണകാരണമായിരിക്കാമെന്നാണ് പോലീസ് നിഗമനം.
വടക്കഞ്ചേരി പോലീസും വിരലടയാള വിദഗ്ദരും ഫോറൻസിക്, സയന്റിഫിക്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധിച്ചതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.