മലമ്ബുഴയില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയില്‍ ആതുരാശ്രമം എസ് സ്റ്റേറ്റില്‍ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്.
വീടിന് മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. വീടിന് സമീപത്തുള്ള കൂറ്റൻ മരം മറിഞ്ഞുവീഴുകയായിരുന്നു
.ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരമ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവര്‍.
വീഴ്ചയില്‍ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.