വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം
മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്
വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം.
ഇന്ന് രാവിലെയാണ് 8.30ഓടെയായിരുന്നു അപകടം. ഇരുവരും ചായ കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ചിറ്റൂരിൽ നിന്നും കള്ളുമായി പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ദിശയിൽ നിന്നും വന്ന വാഹനം ഇവരെ പുറകിൽനിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജോണിയെയും, രാജുവിനേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിൽ.