മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍ -ഗീതു ദമ്ബതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്.
മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല് ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. .
മതില്‍ക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു