പിറകോട്ട് നീങ്ങിയ ടിപ്പർ ലോറി ഇടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്
മുതലമട: ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് ഭിന്നശേഷി ക്കാരന് പരിക്ക്. ചുള്ളിയാർ മിനുക്കംപാറ കോളനിയിലെ മണിയുടെ (69) കൈക്ക് ഗുരുതര പരിക്കേറ്റു.
ലോറി കയറ്റംകയറുന്നതിനിടെ അപ്രതീക്ഷിതമായി പിറകോട്ട് നീങ്ങിയതിനെ തുടർന്നാണ് അപകടം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചുള്ളിയാർ ഐ.ബി മേട്ടിലാണ് സംഭവം. മണിക്കൊപ്പമുണ്ടായിരുന്ന മകളുടെ ഭർത്താവ് രാജേഷ് ഒന്നര വയസ്സുള്ള കുഞ്ഞുമായി ബൈക്കിൽനിന്ന് ചാടിരക്ഷപ്പെട്ടു.
കയറ്റത്തിലെ വളവ് കയറുന്നതിനിടെ ലോറി അപ്രതീക്ഷിതമായി പിറകോട്ടുവരുകയായിരുന്നു. ഇത് കണ്ടാണ് ബൈക്ക് ഓടിച്ചിരുന്ന രാജേഷ് കുഞ്ഞുമായി ചാടിയത്്. ഭിന്നശേഷിക്കാരനായ മണിയെ വലിച്ചുരക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ലോറിക്കടിയിൽ കുടുങ്ങുകയായിരു