വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചൊവ്വാഴ്ചരാവിലെ എട്ടോടെ കുളപ്പുള്ളി-പാലക്കാട് പാതയിലായിരുന്നു സംഭവം. പത്തംകുളത്തുനിന്ന് വാണിയംകുളത്തെത്തിയപ്പോൾ പുകയുയരുന്നതുകണ്ട് നിർത്തുകയായിരുന്നു. ഇന്ധനമായി ഉപയോഗിക്കുന്ന വാതകടാങ്ക് ഉണ്ടായിരുന്നതിനാൽ അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും വേഗം തീയണയ്‌ക്കാനായി. ടാങ്കിൽ ഗ്യാസ് ഉണ്ടായിരുന്നില്ലെന്ന് നൗഫൽ പറഞ്ഞു. കുളപ്പുള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.