ഷൊർണൂർ : തൃക്കടീരി കിഴൂരിൽ ബിജെപി നേതാവ് പട്ടികജാതി കുടുംബങ്ങളെ കബളിപ്പിച്ച് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വോഷണം വേണമെന്നും വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പി.മമ്മിക്കുട്ടി എംഎൽഎ.
പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷം തട്ടിപ്പിനിരയായവരുമായി എംഎൽഎ വിവരങ്ങളാരാഞ്ഞു. മൂന്ന് പട്ടികജാതി കുടുംബങ്ങളെ കബളിപ്പിച്ച പ്രാദേശിക ബിജെപി നേതാവും മുൻ പഞ്ചയത്തംഗവുമായ ആൾ ലക്ഷങ്ങളാണ് തട്ടിയതെന്ന് മമ്മിക്കുട്ടി ആരോപിച്ചു.
ഉരുൾപൊട്ടൽ ഭീഷണി മുൻനിർത്തി സംസ്ഥാന സർക്കാറിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ കുടുംബങ്ങൾ ഭൂമി ഇടപാടിൽ കബളിപ്പിക്കപ്പെട്ടെന്ന പരാതിയിൽ സംസ്ഥാന എസ്സി,-എസ്ടി കമ്മിഷന്റെ അന്വേഷണം നടക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയകാലത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് തൃക്കടീരി ഗ്രാമപഞ്ചായത്തതിൽ 21 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കിഴൂർ ഭാഗത്ത് മൂന്നു വീടുകളും കാരാട്ടുകുർശ്ശി ഭാഗത്ത് 18 വീടുകളുമാണ് ഈ ഇനത്തിലുള്ളത്.
ഇതുപ്രകാരം ഈ കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ 6 ലക്ഷവും വീടു നിർമിക്കാൻ 4 ലക്ഷവും എന്ന ക്രമത്തിൽ 10 ലക്ഷം രൂപവീതം അനുവദിച്ചിരുന്നു. ഇതിൽ കീഴൂർ വെട്ടുകാട്ടിൽ ചുക്രൻ, കൃഷ്ണൻകുട്ടി, അക്കി എന്നിവരിൽ നിന്ന് പ്രാദേശിക ബിജെപി നേതാവ് സെന്റിന് 20,000 രൂപ നിരക്കിൽ വിലയുണ്ടായിരുന്ന സ്ഥലം സെന്റിന് 1.8 ലക്ഷം രൂപ നിരക്കിൽ അമിതവില ഈടാക്കിയെന്നതാണ് പരാതി. ഭൂമിയുടെ വില നിശ്ചയിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ഇതിൽ വില്ലേജ് ഉദ്യോഗസ്ഥർ നിയമപരമല്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതും വിശദമായി പരിശോധിക്കണം.
മൂന്നു കുടുംബങ്ങൾക്ക് 15 സെന്റ് ഭൂമി വിറ്റ മുൻ പഞ്ചായത്ത് ഭരണസമിതി അംഗമായ പ്രാദേശിക ബിജെപി നേതാവ് കുടുബങ്ങളെ കബളിപ്പിച്ചിട്ടുണ്ടന്നാണ് ഈ കുടുംബാംഗങ്ങളിൽ നിന്നും എസ്സി, എസ്ടി കമ്മീഷൻ അംഗം എസ്.അജയകുമാറുമായും സംസാരിച്ചതിൽ നിന്ന് വ്യക്തമാകുന്നതെന്ന് എംഎൽഎ പറഞ്ഞു.
അർഹമായ കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ഫണ്ടിൽ ക്രമക്കേടു ന










