നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
വക്കഞ്ചേരി :സിനിമ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം എം ജി ഹെക്ടർ പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കുമുറി ഭാഗത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ ഇടിച്ച് കയറി. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം.
അപകടത്തിൽ ബിജു ക്കുട്ടന് കൈക്ക് ചെറിയ പരിക്ക്പറ്റി അടുത്തുള്ള സ്വകാര്യ ആശുപുത്രിയിൽ ചികിത്സതേടി. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ബിജു ക്കുട്ടൻ’
ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് സംശയം.









