മണ്ണാര്‍ക്കാട് കരിമ്പയിലെ സദാചാരാക്രമണത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്്റെ പേരിലാണ് കരിമ്ബ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്.
ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു 5 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നത്