കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ച് സ്വച്ച് അമൃത് മഹോത്സവ് ന്റെ
ഭാഗമായി പാലക്കാട് നഗരത്തിൽ സ്വച്ഛത റാലി സംഘടിപ്പിച്ചു. റാലിയിൽ
യുവജനങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ,, ഹരിത കർമ്മ സേന പ്രവർത്തകർ, നഗരസഭ
കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ ചെയർമാൻ സ്മിതേഷ് അധ്യക്ഷത
വഹിച്ചു പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ബേബി, ഹെൽത്ത് സൂപ്പർ വൈസർ മനോജ്
കുമാർ എം, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ സംസാരിച്ചു..