കുതിരാനില്‍ ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ രൂക്ഷഗതാഗത തടസത്തിന് അയവ്. ചരക്ക് വാഹനങ്ങള്‍ക്കായി കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നുനല്‍കിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ശനിയാഴ്ച പുലർച്ചയോടെയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം ലോറികള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ തുരങ്കത്തിലേക്കുള്ള റോഡില്‍ 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.