ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാരും അധ്യാപകരും
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
വിവിധ ട്രേഡ് യൂണിയനുകൾ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ തീരുമാനിച്ചു.
കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ പി വിജയകുമാർ അധ്യക്ഷനായി.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ സാജൻ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ നാസർ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് എം എ അരുൺകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ജയപ്രകാശ്, സമരസമിതി നേതാവ് എം മുകുന്ദൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ദീപ, പി സരള എന്നിവർ സംസാരിച്ചു.
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്കുമാർ സ്വാഗതവും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി ഡി അനിൽകുമാർ നന്ദിയും പറഞ്ഞു.