നെല്ല് സംഭരണ അളവ് വര്‍ധിപ്പിക്കണം
പാലക്കാട്
കർഷകരിൽനിന്ന് സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ അളവ് വർധിപ്പിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ആവശ്യം. ഏക്കറിന് 2,200 കിലോ എന്നത് 2,700 കിലോയായി ഉയർത്തണമെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ വി വിജയദാസ് എംഎൽഎയാണ് ആവശ്യപ്പെട്ടത്.
ഏക്കറിന് 2,200 കിലോ എന്നതിനേക്കാൾ കൂടുതൽ നെല്ല് സംഭരിക്കണമെങ്കിൽ കൃഷി ഓഫീസറുടെ ശുപാർശ വേണം. കാലാവസ്ഥ അനുകൂലമായതിനാൽ ഇത്തവണ നല്ല വിളവ് ലഭിച്ചിട്ടുണ്ട്.
ഏക്കറിൽ 3,000 കിലോവരെ നെല്ല് ലഭിക്കുന്ന സാഹചര്യമുണ്ട്. മുഴുവൻ നെല്ലും സപ്ലൈകോ എടുത്തില്ലെങ്കിൽ കർഷകർക്ക് ബുദ്ധിമുട്ടാകും.
ജില്ലയിൽ ഇതുവരെ 21,800 മെട്രിക് ടൺ നെല്ല് സംഭരിച്ചതായി പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു.