പൂട്ടികിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് പറളി സ്വദേശി രമേഷ് എന്ന ആദിയെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിന തടവിനും 10,000/ രൂപ പിഴ അടക്കാനും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (നമ്പര്‍ മൂന്ന്) ഉത്തരവിട്ടു. പിഴസംഖ്യ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂട്ി തടവു ശിക്ഷ അനുഭവിക്കണം. പാലക്കാട് കല്ലേപ്പുള്ളി സ്വദേശിയുടെ വീട് കുത്തിപ്പൊളിച്ച് സ്വര്‍ണം മോഷ്ടിച്ചതിനാണ് കേസ്. മോഷണ മുതലുകളും പിഴ സംഖ്യയും ഉടമസ്ഥന് നല്‍കാനും കോടതി വിധിച്ചു. മലമ്പുഴ പോലീസ് അന്വേഷണം നടത്തിയ കേസില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യുട്ടര്‍ പി.പ്രേംനാഥ് ഹാജരായി.