മയക്കുമരുന്നുമായി വന്ന അഞ്ചുപേരെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ സ്വദേശി മുബഷീർ (അമൽ-27), ഒറ്റപ്പാലം നെല്ലിക്കുറിശ്ശി മുഹമ്മദ് സബീൽ (28), ഒറ്റപ്പാലം അൻഷദ് (24), പേരൂർ കെടുവള്ളി ഷാഫി (23), പഴയലക്കിടി ഷറഫുദ്ദീൻ (22) എന്നിവരാണ് അറസ്റ്റിലായത് കോങ്ങാട് പത്തിരിപ്പാല റോഡിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ മുച്ചീരി റോഡിനടുത്തുവെച്ച് പത്തിരിപ്പാല ഭാഗത്തുനിന്ന് വന്ന രണ്ട് കാറുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
എം.ഡി.എം.എ. എന്ന വിഭാഗത്തിൽപ്പെട്ടതാണ് മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു. കാറിന്റെ ഡാഷ് ബോർഡിൽ പൗച്ചിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു.