: പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുത്തിയതിെൻറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മലയോര മേഖലയില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബർ 28നാണ് മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നീ മാവോവാദി പ്രവർത്തകർ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട ദീപക്, ശോഭ എന്നിവരെ തമിഴ്നാട് പൊലീസ് പിന്നീട് പിടികൂടിയിരുന്നു.
ഏറ്റുമുട്ടൽ കൊലയുടെ ഒന്നാം വാര്‍ഷികത്തില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് മലയോര മേഖലയിലുടനീളം സുരക്ഷ ശക്തമാക്കിയത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ സംഘം എടക്കരയിലെത്തിയത്.