സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി.
പാലക്കാട്:
പക്വതയോടും സൗമൃതയോടും പെരുമാറിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു സി.ആർ.വെങ്കിടേശനെന്നും നഗരസഭയിലെത്തുന്ന എല്ലാവർക്കും ഒരു മാർഗ്ഗ ദർശികൂടിയായിരുന്നെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.
മുപ്പത്തിയഞ്ചു വർഷത്തെ സേവനത്തിനുശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന പി.എ -ടു- സെക്രട്ടറി – സി.ആർ.വെങ്കിടേശന് നഗരസഭ കൗൺസിലിൻ്റെ നേതൃത്വത്തിൽ സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൻ.
വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ അദ്ധ്യക്ഷനായി.
കൗൺസിലർമാരായ എസ്.ആർ.ബാലസുബ്രമണ്യം, കെ. ഭവദാസ്, രഘു, കെ.കുമാരി, ഷുക്കൂർ, ജയന്തി, സുഭദ്ര, ഹബീബ, നഗരസഭ സെക്രട്ടറി രഘുരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.