കരിമ്പ:നായകൾ കൂട്ടത്തോടെ ചത്തു വീഴുന്നതും രോഗാതുരമാകുന്നതും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു.കരിമ്പയിലെ അയ്യപ്പൻകോട്ട,എരുമേനി,വെട്ടം ഭാഗത്താണ് കഴിഞ്ഞ ഒരാഴ്ചയായി നായ്ക്കൾ ശോഷിച്ച് അവശരായിചത്തു വീണ് അഴുകിയ നിലയിലാവുന്നത്.നായ്ക്കളിൽ പ്രത്യേക വൈറസ് രോഗമുണ്ടോ എന്നും സംശയിക്കുന്നു.കരിമ്പയിൽ ഇതിനകം ധാരാളം നായ്ക്കൾക്കു രോഗം ബാധിച്ചതായാണു കരിമ്പയിലെ സാമൂഹിക പ്രവർത്തകൻ ഷമീറും പ്രജുവും പറയുന്നത്.ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന നായ്ക്കളുടെ ജഡംനാട്ടുകാർക്ക് ഉപദ്രവമായതോടെകഴിഞ്ഞ ഒരാഴ്ചയിൽ തന്നെ പലപ്പോഴായി പത്തോളം നായ്ക്കളെ ഇവർകുഴിച്ചിട്ടു.പടരുന്ന ഈ രോഗത്തിന്റെ കാരണമോ, എങ്ങനെ പ്രതിരോധിക്കാമെന്നോ ആർക്കുമറിയില്ല.നായ്ക്കൾ ചത്തു വീഴുന്ന കാര്യം ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഭക്ഷണം കഴിക്കാതിരിക്കൽ, ഛർദ്ദി, വയറിളക്കം,അവശതയോടെ കിടക്കൽ എന്നിവയാണു നായ്ക്കളിൽകണ്ടു വരുന്നത്.കോവിഡ് സാഹചര്യത്തില്‍ നായകള്‍ കൂട്ടത്തോടെ ചാകുന്നതു ആളുകളിൽപരിഭ്രാന്തി പടര്‍ത്തുകയാണ്.രോഗം പിടിപെട്ട് അവശനിലയിലാകുന്ന നായകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചാകുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.