സവർണ സംവരണം: പുലാപ്പറ്റയിൽ ഫ്രറ്റേണിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
പുലാപ്പറ്റ: സർക്കാർ നിയമനങ്ങളിൽ 10% സവർണ സംവരണം നടപ്പിലാക്കിയ ആർ.എസ്.എസിൻ്റെ കുഴലൂത്തുകാരൻ പിണറായി വിജയൻ്റെ കോലം പുലപ്പറ്റയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കത്തിച്ചു.ഹൈസ്ക്കൂൾ ജങ്ഷനിൽ നിന്ന് പ്രകടനമായെത്തി ഉമ്മനഴി സെൻ്ററിൽ വെച്ചാണ് കോലം കത്തിച്ചത്. സവർണ സംവരണം നടപ്പിലാക്കി ഇടതു സർക്കാർ പിന്നോക്ക ജനതയെ വഞ്ചിക്കുകയാണെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.മുനീബ്, ഷാഹിദ്, ഫസീഹ്, ഫർഹാൻ, റിസ് വാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Photo: സവർണ സംവരണം നടപ്പിലാക്കിയ പിണറായി വിജയൻ്റെ കോലം ഫ്രറ്റേണിറ്റി പ്രവർത്തകർ ഉമ്മനഴിയിൽ കത്തിക്കുന്നു.