കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് തകര്‍ന്ന് കൊിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭ സമര പരിപാടികള്‍ ആരംഭിക്കുന്നു. കോവിഡ് 19 നെ സര്‍ക്കാര്‍ ധനസമാഹരണത്തിനുള്ള മാര്‍ഗ്ഗമാക്കി മാറ്റി. പോലീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിരിച്ചെടുക്കാനുള്ള തുകക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് കൊ് അവരെ കയറൂരി വിട്ട് വ്യാപാരികളില്‍ നിന്നും അന്യായമായ മായി പിഴ ഈടാക്കിക്കൊിരിക്കുകയാണ്. കയ്മെെന്റ് സോണുകള്‍, മൈക്രോകയ്മെെന്റ് സോണുകളായ് മാറ്റുക, കടകള്‍ തുറക്കുന്നതിനും അടക്കുന്നതിനുമുള്ള സമയക്രമം കേരളത്തചന്റ ഒരു പോലെ നടപ്പിലാക്കുക, സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ അനാവശ്യ കടന്ന് കയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, ലൈസന്‍സ് ഫീസിലെ വന്‍ തോതിലുള്ള ഫൈന്‍ ഒഴിവാക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് കൊാണ് സമരം. ഇതിനെല്ലാം ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ മൂന്നിന് രാവിലെ പത്ത് മണി മുതല്‍ പന്ത്ര് മണി വരെ സംസ്ഥാന വ്യാപകമായ് പതിനായിരം കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ സൂചനാ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. അഞ്ച് പേരടങ്ങുന്ന അംഗങ്ങള്‍ സംഘമായ് തിരിഞ്ഞ് യൂണിറ്റുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും, പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചും, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ധര്‍ണ്ണ നടത്തുന്നത് എന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും, ജനറല്‍ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു. സൂചനാ സമരത്തിന് ശേഷം അനുകൂല നിലപാടുായില്ലെങ്കില് അനിശ്ചിത കാലത്തേക്ക് സംസ്ഥാന വ്യാപകമായ് കടകള്‍ അടച്ചിട്ട് കൊ് സമര രംഗത്തേക്കിറങ്ങുമെന്ന് ടി. നസ്സിറുദ്ദീനും രാജു അപ്സരയും അറിയിച്ചു.