വാളയാർ പീഡനം: പുനരന്വേഷണത്തിന് ഉത്തരവിടേണ്ട ചുമതല സർക്കാരിന് ഉണ്ട്: എം ബി സി എഫ്
പാലക്കാട്:എം ബി സി എഫ് ജില്ലാ നേതൃത്വംപീഡനത്തിന് ഇരയായി മരിച്ച വളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ നീതിതേടി നടത്തുന്ന സത്യാഗ്രഹ പന്തൽ സന്ദർശിച്ചു. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയാൽ തീരുന്നതല്ലെന്നും, പുനർ അന്വേഷണം നടത്തി പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിച്ചു കൊടുക്കുവാൻ സർക്കാർ കൂടെ ഉണ്ടാവുകയാണ് വേണ്ടതെന്നും ജില്ലാ സെക്രട്ടറി എം.രാമകൃഷ്ണൻ വൈദ്യർ
ആവശ്യപ്പെട്ടു. പ്രതികൾക്ക് വേണ്ടി സംസാരിച്ച ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ
സർക്കാരിന് കളങ്കമാണെന്നും, നീതി നടപ്പാക്കുകയും അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും എം ബി സി എഫ് ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.