പാലക്കാട്: അഞ്ചുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വഴിയോരകച്ചവടം നടത്തി പ്രതിഷേധിച്ചു. കേരള നോണ്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്തു. ഷാജിഖാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അധ്യാപകരായ ജാസര്‍, ഷാജി, സ്വലിക്ക്, ഹനീഫ, യൂസൂഫ്, ഭാസ്‌കരന്‍, ദാസന്‍, ക്രിസ്റ്റി എന്നിവര്‍ പ്രസംഗിച്ചു.