ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തു
പാലക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ വിവരസഹായി ഡയറക്ടറി ‘ക്യാപ്പ്് ഇന്‍ ഫോര്‍മാറ്റിക്‌സ്’ വി കെ ശ്രീകണ്ഠന്‍ എം പി , നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന് നല്‍കി പ്രകാശനം ചെയ്തു. ക്യാപ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ വി സി വിജയന്‍, എ വി ശേഷന്‍, സാജിത എന്നിവര്‍ പങ്കെടുത്തു.
ഡ്രൈവര്‍, പ്ലംബര്‍ കാര്‍പ്പന്റര്‍ തുടങ്ങിയ തൊഴിലാളികള്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, തുടങ്ങിയവരുടെ ഫോണ്‍നമ്പറുകളും, ഫ്‌ളാറ്റ് നിവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഡയറക്ടറിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൂവ്വായിരത്തോളം ഫ്‌ളാറ്റുകളില്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ പറഞ്ഞു.