തച്ചമ്പാറ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ബിആർസി യുടെ കീഴിൽ തച്ചമ്പാറ പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. സർഗ്ഗധനരായ വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്ന പ്രവർത്തനമാണ് പഞ്ചായത്തിലെ പതിമൂന്നാം കോളനിയിലെ ആനക്കൽ ആദിവാസി കോളനിയിലെ പ്രതിഭാ കേന്ദ്രത്തിൽ നടപ്പിലാക്കുന്നത്.പഞ്ചായത്ത് അംഗം ജോർജ് തച്ചമ്പാറ അധ്യക്ഷനായി.കുട്ടികളുടെ കഴിവും പ്രാപ്തിയും വിപുലപ്പെടുത്തുന്നതാണ് പ്രതിഭാ കേന്ദ്രങ്ങൾ.കുട്ടികളെ അടുത്തറിയാനും അവരെ അംഗീകരിക്കാനും തയ്യാറായാല്‍ അവര്‍ അല്‍ഭുതങ്ങള്‍ കാണിക്കും. പ്രസംഗകർ പറഞ്ഞു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത പഞ്ചായത്ത് അംഗം മേരി, ഡി.ബി.എച്ച് സ് തച്ചമ്പാറ പ്രിൻസിപ്പൽ ജയരാജ്,ട്രെയിനർ എം.കൃഷ്ണദാസ്, എന്നിവർ പ്രസംഗിച്ചു. വി.മഞ്ജുളാദേവി സ്വാഗതവും മിനി സജി നന്ദിയും പറഞ്ഞു.
എസ്.എസ്.എപ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടന വേളയിൽപഞ്ചായത്ത് അംഗം ജോർജ് തച്ചമ്പാറ അധ്യക്ഷ പ്രസംഗം
നടത്തുന്നു