ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം തുടങ്ങിയ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശേരി ഇയ്യന്പലം സ്റ്റേഡിയത്തിനു സമീപത്തെ വാതകശ്മശാനം
മണ്ണാർക്കാട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം തുടങ്ങിയ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശേരി ഇയ്യന്പലം സ്റ്റേഡിയത്തിനു സമീപത്തെ വാതകശ്മശാനം അവസാനഘട്ടത്തിൽ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് വാതകശ്മശാനം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പത്തുലക്ഷം രൂപയും ചേർത്ത് 70 ലക്ഷം രൂപയ്ക്കാണ് ശ്മശാനം നിർമിക്കുന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് കേന്ദ്രീകരിച്ച് വാതക ശ്മശാനം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ് പൂർത്തീകരിക്കുന്നത്. വിയ്യകുർശിയിലും മറ്റും ശ്മശാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പതിവായി നടക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്മശാനത്തിനു കഴിയും. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാണ് നടക്കുന്നത്. വിവിധ സമുദായങ്ങൾക്ക് പഞ്ചായത്തിൽ ശ്മശാനം ഇല്ലെന്നിരിക്കെ ഈ വാതകശ്മശാനം എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാവും