നിരവധി അന്തർസംസ്ഥാന വാഹനമോഷണ കേസിലെ പ്രതി കൊഴിഞ്ഞാന്പാറ പോലീസിന്റെ പിടിയിൽ . മീനാക്ഷിപുരം ഇന്ദിരാനഗർ ജിയാവുദീന്റെ മകൻ അസൻ മുഹമ്മദ് (22) ആണ് ഇന്നലെ അറസ്റ്റിലായത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ബൈക്ക് മോഷണ കേസിലെ പ്രതിയായ അസൻ മുഹമ്മദിനെ കൊഴിഞ്ഞാന്പാറ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടുപ്പുണിയിൽ വെച്ചാണ് പിടികൂടിയത്. ഓഗസ്റ്റ് 16 ന് വണ്ണാമടയിലുള്ള പ്രഗതിഷ് എന്നയാളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പൾസർ 220 ബൈക്ക് പ്രതിയും കൂട്ടുകാരൻ തൻസീറും ചേർന്നാണ് മോഷ്ടിച്ചത്. പ്രതികൾ തമിഴ്നാട്ടിൽ പല ആഡംബര ബൈക്ക് മോഷണക്കേസിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, മോഷ്ടിച്ച ബൈക്ക് പ്രതിയിൽ നിന്നും കണ്ടെടുത്തു. കൂട്ടുപ്രതിയായ തൻസീർ കേരളത്തിലും തമിഴിനാട്ടിലുമായി നിരവധി വാഹനമോഷണ കേസിൽ പ്രതിയാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ.അൻഷാദ്, എഎസ്ഐ ചന്ദ്രൻ, എസ് സി പി ഒമാരായ വിനോദ്, അനീഷ്, സുഭാഷ്, സി.പി.ഒ മാരായ രാമസ്വാമി, സജീഷ്, ഷമീർ എന്നിവർ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതി യെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്ത