കഞ്ചാവ് വില്പന നടത്തിയ രണ്ടു യുവാക്കളെ തടാകം പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് കോട്ടത്തറ പാണ്ഡ്യൻ (കറുപ്പസ്വാമി- 31), അരവിന്ദ് (19) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ പട്രോളിംഗിൽ തടാകത്തിലെ ശ്മശാനത്തിനു സമീപത്തിൽ കേരള രജിസ്ട്രേഷനിലുള്ള രണ്ട് ബൈക്കുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ നില്ക്കുന്നതുകണ്ട് ഇൻസ്പെക്ടർ ബാലസുന്ദരം, എസ് ഐ.പൊൻരാജ്, എഎസ് ഐ ശിവരാജ്, അറുമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്നും രണ്ടുകിലോ കഞ്ചാവ് പിടികൂടുകയായിരുന്നു.