മണ്ണാർക്കാട്: മണ്ണാർക്കാട് മുൻ എം എൽഎ യും, സിപിഐ നേതാവും, വ്യവസായ പ്രമുഖനുമായ പാറക്കോട്ടിൽ കുമാരൻ (86) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1982 മുതൽ 87 വരെ മണ്ണാർക്കാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു