പുതിയ പാലത്തിന്റെ കൈയേരികളും നടപാതയും പണികഴിഞ്ഞു
പാലക്കാട്: ഒലവക്കോട് പുതിയ പാലത്തിലെ കൈയ്യേരികളുടേയും നടപാതകളുടേയും പണിപൂര്‍ത്തിയായി. പാലക്കാട്- കോഴിക്കോട്- ചെര്‍പ്പുള്ളശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസ്സുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ പോകുന്നത് ഈ പാലത്തിലൂടെയാണ്. കൈയ്യേരി പൊട്ടിപൊളിഞ്ഞും നടപ്പാതയുടെ സ്ലാബുകള്‍ പൊട്ടിയും യാത്രാക്ലേശം ദുരിതമായിരുന്നു. ഒട്ടേറെ പരാതികള്‍ക്കൊടുവിലാണ് പുതുക്കിപ്പണിതത്. ഇതു സംബന്ധിച്ച് പലതവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
—