ചെണ്ട ക്ലാസിന് വിദ്യാരംഭം കുറിച്ചു.
പാലക്കാട്: ചെട്ടിത്തെരുവ് മാരിയമ്മൻ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രസിദ്ധ മേളകലാകാരൻ മട്ടന്നൂർ ശിവരാമൻ മാരാരും , പാലക്കാട് മണിയനും ചെണ്ട ക്ലാസ്സിന് വിദ്യാരംഭം കുറിച്ചു കരിങ്കല്ലിൽ പുളിമുട്ടി കൊണ്ട് കൊട്ടി താളം ഉറപ്പിക്കണം വലം കൈയ്യിൽ പുളിമുട്ടിയും , ഇടം കൈയ്യും ചേർത്ത് കരിങ്കല്ലിൽ കൊട്ടിപ്പഠിക്കണം പിന്നെ വീക്കൻ ചെണ്ടയിൽ നല്ലവണ്ണം കൊട്ടി സാധകം ചെയ്തതിന് ശേഷം മാത്രമേ ഇടം തലയിൽ കൊട്ടുവാൻ പറ്റുകയുള്ളു ഇടം തലയിൽ നല്ലവണ്ണം കൊട്ടാൻ ആയാൽ മാത്രമേ അരങ്ങേറ്റം നടത്തു എന്ന് മട്ടന്നൂർ ശിവരാമൻ കേരളത്തിനകത്തും പുറത്തും വിദേശത്തും നിരവധി ശിഷ്യ സമ്പത്തുള്ള ആശാനാണ് മട്ടന്നൂർ ശിവരാമൻ മാരാർ, രണ്ടായിരത്തി പത്തൊൻപത് ആഗസ്റ്റ് മാസം മൂന്നാം തിയ്യതി മുതൽ ക്ലാസ്സ് നടന്നു വരുന്നുണ്ട് കോവിഡ് കാരണം മാർച്ച് മാസം മുതൽ പരിശീലനം മുടങ്ങിയിരിക്കുകയായിരുന്നു വിദ്യാരംഭ ദിനത്തിൽ പുനരാരംഭിച്ചു