പാലക്കാട്‌നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും സ്വകാര്യ അരിമില്ലുടമകളുമായുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു. ഒന്നാംവിള നെല്ലുസംഭരണത്തിന് സഹകരിക്കാൻ കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. മന്ത്രിമാരായ പി തിലോത്തമൻ, വി എസ് സുനിൽകുമാർ എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പരിഹാരമായത്. ശനിയാഴ്‌ച തന്നെ കരാർ ഒപ്പിട്ട് തിങ്കളാഴ്‌ച മുതൽ സംഭരണം ആരംഭിക്കും.രണ്ടു മാസത്തേക്ക് നെല്ലെടുക്കാനുള്ള താൽക്കാലിക കരാറിലാണ് മില്ലുകാർ ഒപ്പിടുക. മില്ലുകാർക്ക് ലഭിക്കേണ്ട കൈകാര്യച്ചെലവ് ക്വിന്റലിന് 214 രൂപ നിരക്കിൽ കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്ന മുറയ്‌ക്ക് കൈമാറും. മില്ലുടമകളുടെ ആവശ്യപ്രകാരമുള്ള മാറ്റങ്ങൾ സംഭരണ കരാറിൽ വരുത്തുന്നതിന് ബോർഡ് ചേരണം.