മയക്കുമരുന്നുമായി ഒലവക്കോട് യുവാവ് പിടിയിൽ .
പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , മുത്താൻ തറ സ്വദേശി ‘കിളി’ എന്ന ശ്രീകുമാർ , : 25 ആണ് അറസ്റ്റിലായത്. 20.10.2020 ഉച്ചക്ക് ഒലവക്കോട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് ടിയാൻ്റെ ശരീരത്തിൽ , പൗച്ചിലാക്കി ഒളിപ്പിച്ചു വെച്ച നിലയിൽ 1.5 ഗ്രാം MDMA കണ്ടെത്തിയത്. കോയമ്പത്തൂരുള്ള ഏജൻ്റ് മുഖേന യാണ് ശ്രീകുമാറിന് മയക്കുമരുന്ന് ലഭിച്ചത്. ഗ്രാമിന് 4000 രൂപയാണ് വില. ടിയാൻ മറ്റുള്ളവർക്ക് വിൽപന നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്.പ്രതി വിവിധ ലഹരി വസ്തുക്കൾ ഉപയോഗിച്ചു വരുന്നതായി കണ്ടെത്തി.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP. C.D. ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, ASI നന്ദകുമാർ, SCPO സുമേഷ്, CPO സന്തോഷ് കുമാർ , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. #palakkadpolice #MDMA #DANSAF