കൂടിക്കാഴ്ച മാറ്റി
ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 27 ന് ഉച്ചക്ക് രണ്ടിന് നടത്താനിരുന്ന പഞ്ചകര്‍മ്മ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം അറിയിച്ചു). അന്നും തൊട്ടടുത്ത ദിവസവും നടത്തുന്ന മറ്റു തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയിച്ചതുപോലെ നടത്തുന്നതാണ്. ഫോണ്‍:- 0491 2544296
ഐ.ടി.ഐ ഒന്നാംഘട്ട അലോട്ട്മെന്റ്
മലമ്പുഴ വനിതാ ഐ.ടി.ഐ യിലെ 2020 പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായവരുടെ ഒന്നാംഘട്ട അലോട്ട്മെന്റ് ഇന്നും നാളെയും (ഒക്ടോബര്‍ 22, 23) തിയ്യതികളില്‍ ഐ.ടി.ഐ യില്‍ നടത്തും. അര്‍ഹരായവര്‍ക്ക് മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ womenitimalampuzha.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ – 0491 2815181, 9495017973
ടെന്‍ഡര്‍ ക്ഷണിച്ചു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന് പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും www.lsg.kerala.gov.in ലും ലഭിക്കുമെന്ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണില്‍ റീട്ടൈല്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് & സപ്ലെചെയിന്‍ മാനേജ്മെന്റ്, ഗ്രാഫിക്സ് & ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്നിക്സ് എന്നീ ഒരു വര്‍ത്തെ പ്രൊഫഷണല്‍ ഡപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍- 0491-2504599, 9847412359
ലേലം
മലപ്പുറം ജില്ലയിലെ കോഴിച്ചെനയിലുള്ള ക്ലാരി ആര് ആര് ആര് എഫ് ക്യാമ്പില്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്ക്കുന്ന വിവിധ ഇനങ്ങളിലുള്ള 31 മരങ്ങള്‍ ലേലം ചെയ്യുന്നു. ഒക്ടോബര്‍ 30 ന് രാവിലെ 11ന് ക്ലാരി ആര് ആര് ആര് എഫ് ക്യാമ്പില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായ 60000 രൂപ അന്നേദിവസം രാവിലെ 11ന് മുന്‍പ് അടക്കണം. മരങ്ങള്‍ കമാന്റന്റിന്റെ അനുമതിയോടു കൂടി പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ 5 മണി വരെ പരിശോധിക്കാം.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കളില്‍ നിന്നും സ്കോളര്‍ഷിപ്പ് /ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എട്ടു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ യോഗ്യതാ പരീക്ഷക്ക് 70% മാര്‍ക്ക് ലഭിച്ചവരെയും പ്ലസ് ടുവിന് മുകളില്‍ യോഗ്യതാ പരീക്ഷകളില്‍ 40% മാര്‍ക്ക് ലഭിച്ചവരെയും സ്കോളര്‍ഷിപ്പിന് പരിഗണിക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പാലക്കാട് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്്ബുക്ക് പകര്‍പ്പ് എന്നിവ ജില്ലാ ഓഫീസുകളില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍ – 0491 2515765