പാലക്കാട്: കോവിഡിന്റെ വ്യാപനം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഹരിത കര്‍മ്മ സേന കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് പേപ്പര്‍, പ്ലാസ്റ്റിക് ഭക്ഷണാവശിഷ്ടം എന്നിവ വേര്‍തിരിച്ച് അതാത് മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം യാതൊരു മടിയും പേടിയും കൂടാതെ നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ നല്ല പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് വേണ്ടതായ പ്രതിരോധ മരുന്നുകളും മറ്റും നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.