പാലക്കാട്: പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനേയും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാ: സ്റ്റാന്‍ സ്വാമിയേയും തുറങ്കിലടച്ച നടപടിയില്‍ പ്രതിഷേധിച്ചും അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എ ഐ വൈ എഫ് പാലക്കാട് ഹെഡ് പോസ്‌റ്റോഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് പി കബീര്‍ ഉദ്ഘാടനം ചെയ്തു. കെ യു ഡബ്ല്യു ജെ ജില്ലാ സെക്രട്ടറി എം ഷജിന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി നൗഷാദ് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍, എല്‍ദോ, വി ആര്‍ രാജേഷ്, സുരേഷ്, അജയന്‍, ഷിനാഫ് എന്നിവര്‍ പ്രസംഗിച്ചു.