പാലക്കാട്: മോയന്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ അവതാളത്തിലാക്കിയ ഷാഫി പറമ്പില്‍ എം എല്‍ എ മറുപടി പറയുക, ഫര്‍ണിച്ചറുകളും മരവും കൊണ്ടുപോയത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കെ എസ് ടി എ യുടെ നേതൃത്വത്തില്‍ മോയന്‍സ് സ്‌കൂളിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ എസ് ടി എ ജില്ലാ സെക്രട്ടറി എം അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. രാഘവന്‍, അജില, വി പി ശശികുമാര്‍, പി മീര, ആര്‍ സന്ധ്യ, ഇ പി സാബു എന്നിവര്‍ പ്രസംഗിച്ചു.