മരണാനന്തര ചടങ്ങിനുശേഷം മദ്യപാനം: മൂന്ന്പേര്‍ മരിച്ചു.സത്രീകളടക്കം എട്ടുപേര്‍ ചികിത്സയില്‍
പാലക്കാട്: മരണാനന്തര ചടങ്ങിനുശേഷം നടത്തിയ ആചാര പൂജക്കിടെ വിതരണം ചെയ്ത ദ്രാവകം കഴിച്ച് രണ്ടുപേര്‍ മരിച്ചു. സ്ത്രീകളടക്കം എട്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. കഴിച്ച ദ്രാവകത്തിന് സാനിറ്റസൈറിന്റെ മണമായിരുന്നെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞുവെന്നും രക്തം സാമ്പിള്‍ എടുത്ത് സ്‌പെഷ്യല്‍ മെസഞ്ചറടക്കം എറണാകുളത്തെ ലാബിലേക്കയച്ച് പരിശോധന നടത്തിയതിനു ശേഷമേ കഴിച്ച ദ്രാവകം എന്താണെന്ന് പറയാനാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് സംഭവം. ഇന്നലെ കോളനിയില്‍ മരിച്ച രാമന്റെ (80) മരണനന്തരചടങ്ങിനുശേഷം ആചാരങ്ങളുടെ ഭാഗമായി നടന്ന മദ്യപാനത്തിലാണ് വിഷദ്രാവകം ഉള്‍പ്പെട്ടത്. ദ്രാവകം നല്‍കിയ ശിവന്‍ (38), അയ്യപ്പന്‍ (70) എന്നിവരാണ് മരിച്ചത്. മുരുകന്‍ (30), കുമാരന്‍ (35), ചെല്ലപ്പന്‍ (65), ശക്തിവേല്‍ (22), നാഗരാജ് (25), കമലം (42), തങ്കമണി (47), രുഗ്മിണി (52) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മദ്യപിച്ചതിനെ തുടർന്ന് കഞ്ചിക്കോട് മൂന്ന് പേർ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം സംഘമായാണ് കോളനി നിവാസികൾ മദ്യപിച്ചത്. രാത്രിയോടെ ഒരാൾ കുഴഞ്ഞു വീഴുകയും ചർദ്ദിക്കുകയും തുടർന്ന് മരിക്കുകയായിരുന്നു. രണ്ട് പേരെ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവർക്കൊപ്പം മദ്യപിച്ച സ്ത്രീകളുൾപ്പെടെയുള്ള ചിലരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവർ കഴിച്ച മദ്യത്തിൽ സാനിറ്റൈസർ കലർത്തിയിരുന്നോ എന്ന സംശയം ഉയർന്നിട്ടുണ്ട്. വ്യജമദ്യമാണോയെന്ന കാര്യം മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഇവരെല്ലാവരും ഒരേ മദ്യം തന്നെയാണ് കഴിച്ചതെന്ന് കോളനിയിലുള്ളവർ അറിയിച്ചു.