പോത്തുണ്ടി ഉദ്യാനം ഭാഗികമായി തുറക്കും
പോത്തുണ്ടി ഉദ്യാനം കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നാളെ (ഒക്ടോബർ 16) മുതൽ സന്ദർശകർക്ക് ഭാഗികമായി തുറന്ന് നൽകുമെന്ന് നെന്മാറ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഒന്നാംഘട്ടത്തിൽ ഡാം ടോപ്പ് , ടിക്കറ്റ് കൗണ്ടർ പരിസരത്തെ ഉദ്യാനം എന്നിവയാണ് സന്ദർശകർക്ക് തുറന്നു കൊടുക്കുക. ടിക്കറ്റ് കൗണ്ടർ രാവിലെ 10 മുതൽ വൈകീട്ട് 5 .30 വരെ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശന സമയം. പരമാവധി ഒരു മണിക്കൂർ സന്ദർശകർക്ക് ഉദ്യാനത്തിൽ ചെലവഴിക്കാം. നിർദ്ദേശങ്ങൾക്ക് അനുസൃതമായി ടിക്കറ്റ് കൗണ്ടർ, ഉദ്യാനം, ഡാം ടോപ്പ് എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രായപരിധിയിൽപ്പെട്ടവർക്ക് മാത്രമേ സന്ദർശനം അനുവദിക്കുകയുള്ളൂ. പ്രവേശനം സംബന്ധിച്ച സർക്കാർ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളുമായി സന്ദർശകർ സഹകരിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്