വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:
: അൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ്:
പാലക്കാട്: ആൾ ഇന്ത്യ വീരശൈവസംസ്ഥാന പ്രതിനിധി യോഗം ആണ്ടിമഠം പാഞ്ചാലിയമ്മൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ്.ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി. മുരുകൻ അദ്ധ്യക്ഷനായി സംസ്ഥാനത്തെ വീരശൈവ സമുദായത്തിലെ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ എന്നീ വിളിപ്പേരിലറിയപ്പെടുന്ന അവാന്തര വിഭാഗത്തിന് പാലക്കാട് ,ഉൾപ്പെടെയുള്ള ജില്ലകളിൽ വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതി സർട്ടിഫിക്കറ്റും ഓബി.സി. യും നൽകണമെന്നും, പരമ്പരാഗത പപ്പട നിർമ്മാണം നടത്തുന്നവർക്ക് സബ്‌സിഡി ,ഗ്രാൻറ് എന്നിവ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത്സ്ഥാപിച്ചതും ഗുരുവിന്റെ നാമത്തിൽ ഓപ്പൺസർവ്വകലാശാല സ്ഥാപിച്ചതും,ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും ആൾ ഇന്ത്യാ വീരശൈവ സഭ സ്വാഗതം ചെയ്തു. .ലോകത്തിന് ജനാതിപത്യ സമ്പ്രദായത്തിന് അടിത്തറ പാകിയ സാമൂഹ്യ ഭരണ പരിഷ്കർത്താവും ,ന വോത്ഥാന നായകനുമായ ബസവേശ്വരന്റെ പ്രതിമ സർക്കാർ കേരളത്തിൽ സ്ഥാപിക്കണമെന്നും ,വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെsപ്പിൽ വീരശൈവരെ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുബ്രഹ്മണ്യൻ പത്തനം തിട്ട ,മധു ഇടപ്പോൺ ,രമേഷ് ബാബു ,കുട്ടൻ കണ്ണാടി ,ലതിക ,പ്രസാദ് അങ്ങാടിക്കൽ ,പഴനിയാണ്ടി ,എന്നിവർ പ്രസംഗിച്ചു. .. കൊ വിസ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചാണ് യോഗം നടന്നത്