അഭിരുചി പരീക്ഷ 13, 14 തിയതികളില്‍
ചിറ്റൂര്‍ ഗവ.കോളേജില്‍ ബി.എ മ്യൂസിക് ബിരുദ കോഴ്‌സിന് ഓണലൈന്‍ വഴി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 13, 14 തിയതികളില്‍ നടക്കുന്ന അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാന്‍ 9496292460, 9846819425 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നേരത്തേ അഭിരുചി പരീക്ഷയില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.
അഭിമുഖം 16 ന്
വിദ്യാഭ്യാസ വകുപ്പിലെ എല്‍.പി.എസ്.എ (തമിഴ് മീഡിയം, കാറ്റഗറി നമ്പര്‍ 272/18) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരായ 10 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം കേരള പി.എസ്.സി എറണാകുളം ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 16ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍, എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
അഭിരുചി പരീക്ഷ 14 ന്
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളെജില്‍ 2020-2021 അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബി.എ വായ്പ്പാട്ട്, വീണ, വയലിന്‍, മൃദംഗം എന്നീ കോഴ്‌സുകളിലേക്കുള്ള അഭിരുചി പരീക്ഷ ഒക്ടോബര്‍ 14ന് രാവിലെ 9.30ന് നടക്കും. അഭിമുഖത്തിനെത്തുന്നവര്‍ കോളെജ് കോപ്പി നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. ഫോണ്‍- 9496472832.
അധ്യാപക ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളെജില്‍ ഗണിതശാസ്ത്ര വിഭാഗം അധ്യാപക ഒഴിവിലേക്ക് ഒക്ടോബര്‍ 20 ന് കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
പരാതി പരിഹാര അദാലത്ത് 19 ന്
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 19 ന് രാവിലെ 11ന് ഓണ്‍ലൈനായി നടത്തും. പരാതികള്‍ ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ച് വരെ അക്ഷയകേന്ദ്രം മുഖേന സമര്‍പ്പിക്കാം. പരാതി നല്‍കിയവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രദേശത്തെ അക്ഷയ കേന്ദ്രത്തില്‍ ലഭിക്കും.
പശുവളര്‍ത്തല്‍ ആദായകരമാക്കാം-ഓണ്‍ലൈന്‍ പരിശീലനം 15 ന്
മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശുവളര്‍ത്തല്‍ ആദായകരമാക്കാം എന്ന വിഷയത്തില്‍ ഒരു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15ന് രാവിലെ 10.30 മുതല്‍ 4.30 വരേയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ക്ക് പേര്, ട്രെയിനിംഗിന്റെ പേര് എന്നിവ 9188522709 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യണമെന്ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍ പരിശീലനം
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കായി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍പരിശീലനവും റിക്രൂട്ട്‌മെന്റും സംഘടിപ്പിക്കുന്നു. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ ദേശീയ തൊഴില്‍ സേവന കേന്ദ്രവും പ്രമുഖ സ്വകാര്യ സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി സഹകരിച്ചാണ് തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നത്.
2019 ലോ 2020 ലോ ബി.എ, ബി.ബി.എ, ബി.ബി.എം, ബി.കോം, ഐ.ടി, കംപ്യൂട്ടര്‍ സയന്‍സ് ഒഴികെയുള്ള ബി.എസ്.സി ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. ബി.ടെക്, ബി.സി.എ, പി.ജി ക്കാര്‍ അപേക്ഷിക്കേണ്ടതില്ല. 10, പ്ലസ് ടു, ഡിഗ്രി റെഗുലര്‍ സ്‌കീമില്‍ പഠിച്ചവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ഒക്ടോബര്‍ 30 നകം സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി, മ്യൂസിക് കോളേജിന് പിന്‍വശം, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ cgctvmkerala@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കണം. ഫോണ്‍-0471 2332113, 8304009409.
ധനസഹായത്തിന് അപേക്ഷിക്കാം
കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ തൊഴില്‍ നഷ്ടമായ മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ വീതം ധനസഹായത്തിന് അപേക്ഷിക്കാം. കൈതൊഴിലാളി, വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍, ബ്യൂട്ടീഷന്‍, ഗാര്‍ഹിക തൊഴിലാളി, അലക്കു തൊഴിലാളി, ക്ഷേത്രജീവനക്കാര്‍ എന്നിവരില്‍ ക്ഷേമപദ്ധതിയില്‍ അംഗത്വം നേടുകയും മാസവരി അടക്കാത്തതു മൂലം അംഗത്വം നഷ്ടപ്പെടുകയും ചെയ്തവര്‍ക്കുള്‍പ്പെടെ ധനസഹായത്തിന് അപേക്ഷിക്കാം. boardswelfareassistance.lc.kerala.gov.in എന്ന ലിങ്കില്‍ അക്ഷയ കേന്ദ്രം വഴി ഒക്ടോബര്‍ 30 അപേക്ഷിക്കാം.ഫോണ്‍- 0491 2505358.
കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴില്‍ നടത്തുന്ന ഒരു വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ റെഫ്രിജറേഷന്‍ ആന്റ് എ.സി മെക്കാനിക്, ഇലക്ട്രീഷ്യന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, ഓട്ടോ മൊബൈല്‍, സ്‌കൂളുകളില്‍ തുന്നല്‍ പരിശീലകരാകാനുള്ള ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ കോപ്പി, മൂന്നു ഫോട്ടോ എന്നിവ സഹിതം ടൗണ്‍ സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എസിന്റെ അംഗീകൃത പഠന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍- 0491 2520823, 9745279446.
എക്സഗ്രേഷ്യാലിസ്റ്റിലുള്‍പ്പെട്ടവര്‍ തുക കൈപ്പറ്റണം
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഓണക്കാലത്തെ എക്സഗ്രേഷ്യാ ലിസ്റ്റില്‍ ഉള്‍പ്പെട്ട് തുക ലഭിക്കാത്തവര്‍ ഒക്ടോബര്‍ 23നകം ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയവര്‍ക്ക് തുക അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.