എന്റെ മകൾ വളർന്നു വരേണ്ടത് തുല്യതയുള്ള ഒരു ലോകത്തേക്കാണ് എന്നെനിക്ക് നിർബന്ധമുണ്ട്.
ഈ ലോകത്ത് നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് നേരിടാനുള്ള പ്രതിബന്ധങ്ങളാണ് അവസരങ്ങളെക്കാൾ കൂടുതൽ.
അവയെ മറികടക്കാൻ, സ്വതന്ത്രരായി വളരാൻ, അവരെ ഒരുക്കാൻ നമുക്ക് കഴിയണം എന്നതാവട്ടെ ഈ ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡേയിൽ നമ്മുടെ ചിന്ത.
അവരുടെ ജീവിതം, തീരുമാനങ്ങൾ, എല്ലാം അവരുടേത് മാത്രമാവട്ടെ, അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാവട്ടെ. എന്നെങ്കിലും ജീവിതത്തിൽ വന്നു ചേരാനുള്ള ഒരാളോട് ചേർത്ത് അവളുടെ സ്വപ്നങ്ങൾ തളച്ചിടുന്നവരായി നാമാരും മാറാതെയുമിരിക്കെട്ടെ
ഡോ. സരിൻ
Experience in Plan International
കുട്ടികൾ,പ്രത്യേകിച്ച് പെൺകുട്ടികളുടെ സമഗ്ര വികസന കാഴ്ചപ്പാടോടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ കിലയുടെ(KILA-Kerala Institute of Local Administration)സഹകരണത്തോടെ നടപ്പിലാക്കിയ നൂതന ആശയമാണ് CFLG.കുട്ടികൾ നാളത്തെ പൗരർ എന്ന പറഞ്ഞുപതിഞ്ഞ പ്രയോഗത്തിൽ നിന്നും കുട്ടികൾ ഇന്നത്തെ പൗരർ എന്നതിലേക്കുള്ള പ്രായോഗിക പരിവർത്തനമാണ് ചുരുക്കിപറഞ്ഞാൽ ബാല സൗഹൃദ തദ്ദേശ ഭരണം.
UNCRC യുടെ(UNCRC-United Nation Convention on Rights of Child)പ്രഖ്യാപിത ലക്ഷ്യങ്ങളായ കുട്ടികളുടെ അതിജീവനം(Survival), വികസനം(Development),സംരക്ഷണം(Protection),പങ്കാളിത്തം(Participation)എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രാവർത്തികമാക്കാനുള്ള ശ്രമം കഴിഞ്ഞ ഏഴു വർഷമായി കേരളത്തിൽ നടന്നു വരുന്നു.UNICEF ന്റെ ഭാഗമായി Job Zachariah,അഖില എന്നിവരും ഈ പ്രവർത്തനത്തിന്റെ തുടക്കത്തിൽ പങ്കാളികാളായി.KILA യിലെ Dr.പീറ്റർ M രാജ് ,കാളിദാസൻ,ഭാസ്ക്കരൻ പള്ളിക്കര,റിസ്മിയ,സജീവ് എന്നിവർ CFLG പ്രാദേശിക സർക്കാരുകൾ നടപ്പിലാക്കാൻ നേതൃപരമായ പങ്കും വഹിക്കുന്നു.
തുടക്കത്തിൽ വെങ്ങാനൂർ,കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിൽ CFLG Mentor ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചതും നല്ലൊരു അറിവ് സമ്പാദനത്തിന്റെയും അനുഭവ പരിചയത്തിന്റെയും മേഖലയായി.