വെള്ളക്കാർഡിന് സൗജന്യകിറ്റ് വിതരണം 13 മുതൽ
പാലക്കാട്‌കോവിഡ്‌കാലത്തെ അതിജീവനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൽ, മുൻഗണനേതര സബ്‌സിഡി ഇതര(വെള്ളക്കാർഡ്) വിഭാഗങ്ങൾക്ക് 13ന് ആരംഭിക്കും. ആദ്യദിനം റേഷൻകാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ലഭിക്കും. 14ന് 1,2,3,4 നമ്പറിലുള്ളതും 15ന് 5,6,7,8,9 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് വിതരണം.നിലവിൽ മുൻഗണനേതര സബ്‌സിഡി വിഭാഗങ്ങൾക്കാണ്(നീല കാർഡ്)കിറ്റ് വിതരണം ചെയ്യുക. തിങ്കളാഴ്‌ച കാർഡ് നമ്പർ 5,6,7 നമ്പറുകളിൽ അവസാനിക്കുന്നവർക്കും ചൊവ്വാഴ്‌ച 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് വിതരണം. ഇതുവരെ 1.97ലക്ഷം പേർ സെപ്‌തംബറിലെ കിറ്റ് കൈപ്പറ്റി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും ഏഴിനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യധാന്യകിറ്റ് എല്ലാ കാർഡുടമകൾക്കും ലഭിക്കും