കൊട്ടേക്കാട് തെരുവു നായ ശല്യം
കൊട്ടേക്കാട്: തെരുവു നായ ശല്യം രൂക്ഷമായ കൊട്ടേക്കാട്ടിലും പരിസര പ്രദേശങ്ങളിലെയും നാട്ടുകാർ ബുദ്ധിമുട്ടുന്നു .
കൊട്ടേക്കാട്, പടലിക്കാട്, എണ്ണപ്പാടം, വടക്കേത്തറ, തെക്കേത്തറ, ആനപ്പാറ, മടത്തിൽ പറമ്പ്, കിഴക്കേത്തറ, ചെമങ്കാട്, മുക്രംങ്കാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൂട്ടമായാണ് നായ്ക്കൾ വിലസുന്നത്.
നാലു അഞ്ചും നായക്കൾ അടങ്ങുന്ന സംഘങ്ങളായി റോഡുകളിലും കവലകളിലും നിൽക്കുന്ന നായ്ക്കൾ കാൽനട, വാഹനയാത്രക്കാർക്ക് വൻ അപകട ഭീഷണിയാവുന്നു. കാൽനടയാത്രക്കാരെ തുരത്തുന്നതും, കടിക്കാൻ പോകുന്നതും ,വാഹനങ്ങളുടെ പുറകിൽ ഓടുന്നതും പതിവായിരിക്കയാണ്.
കൂടാതെ ഇവിടങ്ങളിലെ വീടുകളിൽ നായ്ക്കൾ മലമൂത്രം വിസർജനം നടത്തുന്നതും , വീടിനു പുറത്തുള്ള ചെരിപ്പുകൾ, ഉണങ്ങാൻ ഇട്ട തുണികൾ എന്നിവ കടിച്ചു നശിപ്പിക്കുന്നതും വ്യാപകമാണ്. രാത്രികാലങ്ങളിൽ നായ്ക്കൾ കടിപിടി കൂടി ബഹളം ഉണ്ടാക്കുന്നതിനാൽ ആളുകൾക്ക് ഉറങ്ങാനും പറ്റാത്ത അസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഇല്ലാത്തതിനാൽ ദുരിതത്തിലായിരിക്കയാണ് മരുതറോഡ് പഞ്ചായത്ത് പരിധിയിലുളള കൊട്ടേക്കാട്ടിലെയും പരിസര പ്രദേശങ്ങളിലെയും നുറുകണക്കിന് വീട്ടുകാർ.