പാലക്കാട്: ജില്ലയിൽ ടൂറിസം ഉൽപന്നങ്ങൾ വർധിപ്പിക്കുക, ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക ആരോഗ്യം നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് പാലക്കാട് ജില്ലയിലെ വിവിധ ജലാശയങ്ങളിലേ വിനോദ സഞ്ചാര സാധ്യതകൾ മനസ്സിലാക്കി സാഹസിക ജല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നsതിന്റെ തുടക്കം എന്ന നിലയിൽ വിവിധ ജലാശയങ്ങളിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ കയാക്കിങ് സാധ്യത പഠനം നടത്തി. ജില്ലയിലെ മങ്കര തടയണ, മംഗലം ഡാം, മലമ്പുഴ ഡാം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കയാക്കിങ് നടത്തിയത്. പാലക്കാട് ജില്ല ഭരണകൂടത്തി ന്റേ നിർദേശപ്രകാരം നടത്തിയ ഈ പഠനത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജല വിനോദ സഞ്ചാര മേഗലയിലെ പ്രസസ്ഥരായ ജെല്ലിഫിഷ് ഫിഷ് വാട്ടർ സ്പോർട്സ് എന്ന സംരംഭകരുമായി സംയോജിച്ചാണ് ആണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കയകിങ് നടത്തിയത്. ഇന്നലെ രാവിലെ ആറുമണിക്ക് മണിക്ക് മങ്കര തടായണയിൽ നടന്ന ആദ്യത്തെ തുഴയലിന് ഒറ്റപ്പാലം കളക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ ഐ എ എസ് എസ് നേതൃത്വം നൽകി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ശ്രീ അജീഷ് കേ ജി, ജെല്ലിഫിഷ് ഫിഷ് ജനറൽ മാനേജർ ശ്രീ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു