നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം
നെഹ്‌റു യുവകേന്ദ്ര 2019 -20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബുകളില്‍ നിന്ന് നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, സാക്ഷരത, തൊഴില്‍ പരിശീലനം, സാമൂഹ്യാവബോധം സൃഷ്ടിക്കല്‍, ദേശീയ അന്തര്‍ദേശീയ ദിനാചരണങ്ങള്‍, പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാ കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികളുടെ സംഘാടനം തുടങ്ങി വിവിധ മേഖലകളില്‍ 2019 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നിര്‍ണ്ണയിക്കുക. അവാര്‍ഡ് ലഭിക്കുന്ന ക്ലബിന് ജില്ലാ തലത്തില്‍ 25,000 രൂപയും സംസ്ഥാന തലത്തില്‍ 75000 രൂപയും ദേശീയ തലത്തില്‍ 3 ലക്ഷം, 1 ലക്ഷം, 50,000 രൂപ എന്ന ക്രമത്തിലും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് ലഭിക്കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും സഹിതം ഒക്ടോബര്‍ 17 നകം ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്, പാലക്കാട്-1 എന്ന വിലാസത്തില്‍ നേരിട്ട് ലഭിക്കണം. കൂടുതല്‍ വിവരങ്ങളും മാതൃക ഫോറവും nykpalakkad2020@gmail.com എന്ന മെയിലിലും 0491 2505024 എന്ന ഫോണിലും ലഭിക്കും.
ഫീസ് ഇന്നു കൂടി അടക്കാം
മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കാനും ഫീസ് അടക്കുന്നതിനും ഇന്നു കൂടി ( ഒക്ടോബര്‍ 8) സൗകര്യമുള്ളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 04923 2342345.
ശിശുദിനം : ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാം
ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 7ന് ജില്ലാ ശിശുക്ഷേമ സമിതി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന, പ്രസംഗം, ദേശഭക്തി ഗാനം, ലളിതഗാനം, കഥാരചന, കവിത ചൊല്ലല്‍ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 19 മുതല്‍ 31 വരെ അപേക്ഷിക്കാം. നവംബര്‍ 12ന് വിജയികളെ പ്രഖ്യാപിക്കുകയും 14ന് സമ്മാനദാനം നടത്തുകയും ചെയ്യും. ഫോണ്‍-9446241139.
താല്‍ക്കാലിക ഒഴിവ്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 12ന് വൈകീട്ട് 3 നകം വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയും യോഗ്യതാ രേഖകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് thqhmannarkkad@gmail.com എന്ന വിലാസത്തില്‍ അയക്കണം.
ട്രേഡ് ഇന്നു കൂടി രേഖപ്പെടുത്താം
നെന്മാറ ഗവ.ഐ.ടി.ഐ യില്‍ 2020ലെ എന്‍.സി.വി.ടി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.itiadmissions.kerala.gov.in മുഖേന നല്‍കിയവര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 8) കൂടി ട്രേഡ് രേഖപ്പെടുത്താമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04923241010.
ട്രേഡ് ഇന്നു കൂടി രേഖപ്പെടുത്താം
കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐയില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കാനും ഫീസ് അടക്കുന്നതിനും ഇന്നു കൂടി ( ഒക്ടോബര്‍ 8) സൗകര്യമുള്ളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. https//www.itiadmissions.kerala.gov.in, https//www.det.kerala.gov.in എന്നിവ വഴി ഓപ്ഷന്‍ നല്‍കാം. ഫോണ്‍- 0491 2971115, 8891939843.