നഗരസഭ മാസ്റ്റര്‍ പ്ലാന്‍ : നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയ്ക്ക് ജി.ഐ.എസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ക്ലബ്ബുകള്‍, സംഘടനകള്‍, വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. 20 വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്യുന്നത്. അതിനാല്‍ 20 വര്‍ഷത്തേക്ക് നഗര പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളും നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊള്ളിക്കാം. പദ്ധതികള്‍ക്കാവശ്യമായ സ്ഥാനം, പ്രായോഗിക സമീപനം എന്നിവ വ്യക്തമാക്കണം. മുന്‍പ് നടപ്പിലാക്കി വിജയിച്ചതോ നിര്‍ദ്ദേശിക്കപ്പെട്ടതോ ആണെങ്കില്‍ അതിന്റെ വിശദീകരണം, സമഗ്ര വികസന സാധ്യതകളെ സംബന്ധിച്ച പൊതു അഭിപ്രായം എന്നിവ ഉള്‍പ്പെടുത്താം. നഗരസഭ പ്രദേശവാസികള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുക, നഗരത്തിലെ ഹരിതഭംഗി വര്‍ദ്ധിപ്പിക്കുക, വാഹനഗതാഗത സൗകര്യം, നടത്തം, സൈക്ലിംഗ് പോലുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനം എന്നിവ മെച്ചപ്പെടുത്തുക, നഗരമാലിന്യ പ്രശ്നം പരിഹരിക്കുക, ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുക എന്നിവയാണ് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്നത്.
നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 30നകം നഗരസഭയിലും നഗരഗ്രാമാസൂത്രണ കാര്യാലയത്തിലും സ്ഥാപിച്ചിട്ടുള്ള അഭിപ്രായ പെട്ടിയിലോ gt.amrut@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണമെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ അറിയിച്ചു.