ജയിലിലെ പൂക്കൾ വിൽപനക്ക്.
മലമ്പുഴ: ജയിൽ വളപ്പിൽ നട്ടുവളർത്തിയ പൂചെടികളിൽ നിന്നും വിളവെടുപ്പ് തുടങ്ങി. ആദ്യ ദിനമായ ഓക്ടോബർ 5 ന് രണ്ടു കിലോ വീതം വാടാമല്ലിയും ചെണ്ട മല്ലിയും വിൽപന നടത്തി.
പാലക്കാട് സുൽത്താൻ പട്ടയിലെ പൂക്കച്ചവടക്കാരനായ നാസറാണ് ജയിലിൽ വന്നു കിലോക്ക് നാൽപതു രൂപ നിരക്കിൽ വാങ്ങിയതെന്നും ഈ തുക സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടാവുമെന്നും ജയിൽ സൂപ്രണ്ട് ‘കെ.അനിൽകുമാർ പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ ഉദ്പാത നം ഉണ്ടാകുമെന്നും താമസിയാതെ കുറ്റിമുല്ല കൃഷിയും ആരംഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.