പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു
ഫാസ് ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു.
ഇന്ന് രാവിലെ മാത്രം അഞ്ചോളം ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയില്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്. ഇതില്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകളും ഉള്‍പ്പെടുന്നു.









