സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം; യുവ അഭിഭാഷകയുടെ പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ
സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം.
പാര്‍ട്ടി ഓഫീസില്‍ വച്ച് ഇഎന്‍ സുരേഷ്ബാബു മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടനപരമായ ആവശ്യത്തിനെത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് യുവതി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി നല്‍കുകയായിരുന്നു.







