കളിച്ചുകൊണ്ടിരിക്കെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
മേനോൻപ്പാറ കൂരാൻക്കാട്ടില്‍ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്.
വീട്ടുപരിസരത്ത് ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ അബദ്ധത്തില്‍ തുറന്നുകിടന്ന വാട്ടർ ടാങ്കില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








